തൊടുപുഴ: കുടുംബ വഴക്കിനെ തുടർന്ന് മരിക്കാൻ പോകുകയാണെന്ന് അറിയിച്ച് ഭാര്യയ്ക്ക് വീഡിയോ കോൾ ചെയ്തതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം സനൂപ് രണ്ടാം നിലയിലേയ്ക്ക് പോയി.
ശേഷം ഭാര്യ അഞ്ജുവിനെ വീഡിയോ കോൾ ചെയ്ത് താൻ മരിക്കാൻ പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. ഈ സമയം സ്ത്രീകൾ മാത്രമാണുണ്ടായിരുന്നതുമെന്നും പോലീസ് അറിയിച്ചു. കോൾ എത്തിയതിന് പിന്നാലെ ഇവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.
ശേഷം അയൽവാസികളെ അറിയിച്ച് ഓടിയെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴേയ്ക്കും തൂങ്ങിയ നിലയിൽ സനൂപിനെ കണ്ടെത്തി. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: അഞ്ജു. മകൻ: യുവിൻ.
Discussion about this post