കൊച്ചി: കൊച്ചിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം. യുവാവ് പിടിയിലായി. ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജഹാനാണ് പിടിയിലായത്. യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണം.
തൊടുപുഴ സ്വദേശിയായ നിയമവിദ്യാര്‍ത്ഥിനിയെയാണ് കഴുത്തില്‍ കത്തിവെച്ച് ഷാജഹാന കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഷാജഹാനും പെണ്‍കുട്ടിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിലുളള വിവാഹവും ഉറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി അറിഞ്ഞത്.
ഇതോടെ പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതിനിടെ വീണ്ടും വിവാഹലോചനയുമായി യുവാവ് എത്തുകയും നിഷേധിച്ചതോടെ പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങില്‍ വച്ച് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു.
also read: രാത്രി അശ്ലീല വീഡിയോ കണ്ടത് ചോദ്യം ചെയ്തു; ഭാര്യയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊഴുത്തികൊന്നു
ഇവിടെ വെച്ച് യുവാവ് വീണ്ടും വിവാഹാഭ്യോസര്ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചതോടെ തൊടുപുഴയിലെത്തി യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സ്വകാര്യ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും പറയുകയും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബമാണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
Discussion about this post