അരൂർ: ക്ഷേത്രത്തിൽ കാണിക്കയിടാൻ പോയ ബസ് കണ്ടക്ടറെ തെരുവുനായ കടിച്ചു. കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർവീസ് മുടങ്ങിയിരിക്കുമ്പോൾ 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കെ.എൽ. 32 ജി. 7575 നമ്പർ ‘വെള്ളിമുറ്റത്തപ്പൻ’ ബസിനാണ് പിഴ നൽകിയത്. അരൂർ ക്ഷേത്രം പൂച്ചാക്കൽ വഴി ചേർത്തല റൂട്ടിൽ സർവീസ് നടത്തുകയാണ് ബസ്.
സ്കൂളിലേക്ക് പോയ 4 വിദ്യാര്‍ത്ഥികളെ കാണാതായി, ട്രെയിന്‍ കയറി പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷികള്‍
ചേർത്തലയിൽ നിന്ന് രാവിലെ 7.50-ന് ബസ് അരൂർ ക്ഷേത്രം കവലയിലെത്തി. മടക്ക സർവീസ് 8.05-നാണ്. കണ്ടക്ടർ ചേന്നംപള്ളിപ്പുറം 17-ാം വാർഡ് പാമ്പുംതറയിൽ വിഗ്നേഷിനെ (24) യാണ് ബുധനാഴ്ച രാവിലെ പട്ടി കടിച്ചത്. കാർത്ത്യായനി ദേവീക്ഷേത്രത്തിൽ കാണിക്കയിട്ടു മടങ്ങുമ്പോഴാണ് ഇടതുകാലിൽ പട്ടി കടിച്ചത്. ഡ്രൈവർ ഉടൻ ബസുടമയെ അറിയിച്ച് വിഗ്നേഷുമായി അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയി.
അവിടെ മരുന്നില്ലാഞ്ഞതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്കു പോയി. ഇതിനിടെ ഒൻപതു മണിയോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ 8.05-നു പോകേണ്ട ബസ് നിർത്തിയിട്ടിരിക്കുന്നതു കണ്ടു. ഉദ്യോഗസ്ഥർ ബസിന്റെ ഫോട്ടോയെടുത്തു. മറ്റു ബസുകളിലെ ജീവനക്കാർ കാര്യം പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ശേഷം പിഴ അടയ്ക്കാൻ അറിയിക്കുകയായിരുന്നു.
Discussion about this post