കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് നടി സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ ഓര്‍മകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് സുബിയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ ജ്യോത്സ്യന് ഹരി പത്തനാപുരവും സുബിയെ കുറിച്ച് പറയുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് സുബി തന്റെ നമ്പര്‍ ആവശ്യപ്പെട്ടിരുന്നെന്നും അത് നല്കാന് സാധിച്ചില്ലെന്നുമാണ് ഹരി പറയുന്നത്.
സുബിയുടെ പ്രോഗ്രാം തിരക്കുകള്‍ കഴിഞ്ഞ് വീട്ടില്‍ ചെല്ലാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടന്നില്ല. പിന്നീട് വാട്സ് ആപ്പ് നമ്പര്‍ തരണമെന്ന് പറഞ്ഞ് മെസേജ് അയച്ചു. പക്ഷേ, അതിന് മറുപടി അയക്കാനായില്ല. ആ മേസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നു. എന്ത് സമയം ചോദിക്കാനാകും സുബി നമ്പര്‍ ചോദിച്ചത്. ഹരി ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്വസിക്കാന്‍ ആകുന്നില്ല ഈ വിയോഗം ??????
ഡിസംബര്‍ മാസത്തില്‍ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ മുന്‍ നിരയില്‍ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ചു സംസാരിച്ചത്….
പിന്നീട് ജനുവരി ആദ്യം ഫോണ്‍ വിളിച്ചു… സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങള്‍ സംസാരിച്ചു…. സുബിയുടെ ഇപ്പോളത്തെ പ്രോഗ്രാം തിരക്കുകള്‍ കഴിയുമ്പോള്‍ ഞാന്‍ ഒന്ന് വീട്ടില്‍ ചെല്ലണം എന്ന് പറഞ്ഞു….ചെല്ലാം എന്ന് ഉറപ്പും കൊടുത്തു….
പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പര്‍ തരാമോ ഒരു സംശയം ചോദിക്കാന്‍ ഉണ്ടെന്നു പറഞ്ഞു..എന്റെ വാട്സാപ്പില്‍ നിന്നും അങ്ങോട്ട് മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു… ആ അയച്ച മെസ്സേജ് ഇപ്പോളും മറുപടിയില്ലാതെ കിടക്കുന്നുണ്ട് ????????
എന്തിനാകും വാട്സാപ്പ് നമ്പര്‍ ചോദിച്ചത്..????
എന്ത് സമയം ആകും ചോദിക്കാന്‍ ഇരുന്നത്…????
മരണമേ…. വല്ലാതെ പേടിപ്പെടുത്തുന്നു…
Discussion about this post