കോഴിക്കോട്; ഹര്‍ത്താലിനെതിരെ വ്യാപാരി സമൂഹം രംഗത്ത്. ഹര്‍ത്താലിനോട് ‘നോ’ പറഞ്ഞ വ്യാപാരികള്‍ കടകള്‍ തുറക്കുന്നു. കോഴിക്കോട് മിഠായി തെരുവിലാണ് കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ അടച്ചിട്ട കടകളാണ് തുറക്കുന്നത്.
കൊച്ചിയിലും അടപ്പിച്ച കടകള്‍ തുറപ്പിച്ചു. എന്നാല്‍ വ്യാപാരികള്‍ക്ക് നേരെ ഭീഷണിയുണ്ടെന്നാണ് ആരോപണം.
പോലീസ് സംരക്ഷണയിലാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. കടകള്‍ ആക്രമിക്കപ്പെടുമെന്ന ആശങ്കയുണ്ടെങ്കിലും അടിക്കടിയുള്ള ഹര്‍ത്താലുകള്‍ അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് പോലീസ് നല്‍കുന്നതെന്ന് കൊച്ചിയിലെ വ്യാപാരികള്‍ വ്യക്തമാക്കി.
ഇന്നലെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമവും പ്രതിഷേധവും നടക്കുന്നതിനിടെയാണ് വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ എത്തിയത്.
അതേസമയം, ഇനിയുള്ള ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികളുടെ സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post