കാട്ടൂർ: കാട്ടൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ശ്യാംപ്രസാദ് ബുധനാഴ്ച ഒപിയിലെത്തിയത് ‘മനുഷ്യത്വമില്ലാത്ത ഡോക്ടർ’ എന്ന പ്ലക്കാർഡ് കഴുത്തിലണിഞ്ഞ്. ഡോക്ടറുടെ പ്രതിഷേധം രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടിന് ഒപി തീരുന്നതുവരെയായിരുന്നു. കഴുത്തിൽ ഈ പ്ലക്കാർഡുമിട്ട് ഡോക്ടർ രോഗികളെ പരിശോധിച്ചു.
കഴിഞ്ഞയാഴ്ച ദിവസം ഒപി സമയം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ കുട്ടിയെയുംകൊണ്ട് ഡോക്ടറെ കാണാനെത്തിയിരുന്നു. തുടർന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർ ഒ പി. സമയം കഴിഞ്ഞതിനാൽ സ്വന്തം ചീട്ടിലാണ് മരുന്നുകൾ എഴുതിനൽകിയത്. കൂടാതെ, സമയം കഴിഞ്ഞതിനാൽ മരുന്നുകൾ ആശുപത്രി ഫാർമസിയിൽനിന്ന് കിട്ടില്ലെന്നുമറിയിച്ചിരുന്നു.
എന്നാൽ പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ടിവരുമെന്ന ഡോക്ടറുടെ വാക്കുകൾ കേട്ടതോടെ കൂടെവന്നവർ ബഹളംവയ്ക്കുകയും പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്യുകയായിരുന്നു.
തുടർന്ന് കഴിഞ്ഞദിവസം പ്രാദേശിക കോൺഗ്രസ് നേതൃത്വം ആശുപത്രിക്കു മുന്നിൽ പ്രതിഷേധം നടത്തി. ആശുപത്രിയിലെ കിടത്തിച്ചികിത്സ പുനരാരംഭിക്കുക, രണ്ടുമണിക്കുശേഷമുള്ള ഒപി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
എന്നാൽ പ്രതിഷേധത്തിനിടെ ഡോക്ടറെ മനുഷ്യത്വമില്ലാത്തവനെന്ന് വിളിച്ച് അധിക്ഷേപിച്ച് സംസാരിച്ചുവെന്നും ഇതിനെതിരേയാണ് തന്റെ പ്രതിഷേധമെന്നും ഡോക്ടർ പറയുന്നു.
also read- കുടുംബത്തെ സംരക്ഷിക്കണം; ഉത്തരവാദിത്വം നെഞ്ചിലേറ്റി വർമാനന്ദകുമാർ എത്തി, മടക്കം ചലനമറ്റ നുറുങ്ങിയ ശരീരം തുന്നികെട്ടി! നെഞ്ച് തകർക്കും ഈ 19കാരന്റെ വിയോഗം
അതേസമയം സമരത്തിൽ ഡോക്ടറെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും ആശുപത്രിയിലുണ്ടായ സംഭവം വിശദീകരിക്കുകയാണ് ചെയ്തതെന്നാണ് കോണ#്ഗ്രസ് നേതാക്കൾ വിശദീകരിച്ചത്.