അന്തിക്കാട്: ആറ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അന്തിക്കാട് പോലീസ് ആണ് മുറ്റിച്ചൂർ പുലാമ്പുഴ കടവ് കാട്ടുതിണ്ടിയിൽ നീരജ് (18), പടിയംവാടയിൽ വിഷ്ണു (19) എന്നിവരെ പിടികൂടിയത്. സോഷ്യൽമീഡിയ വഴിയുള്ള പരിചയം ഇരുവരും മുതലെടുക്കുകയായിരുന്നു.
വിദ്യാർഥിനികളെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടിലും മറ്റിടങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചതായാണ് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. വിദ്യാർഥിനികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post