ശബരിമല സ്ത്രീപ്രവേശനം; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്

സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി എളമരം കരീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം നോട്ടീസില്‍ ആവശ്യം ഉന്നയിച്ചു.

സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി എളമരം കരീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. കനകദുര്‍ഗ, ബിന്ദു എന്നീ സ്ത്രീകള്‍ ഇന്നലെ പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഹര്‍ത്താല്‍ നടന്നുവരികയാണ്. സംസ്ഥാനവ്യാപകമായി അക്രമങ്ങള്‍ ഉണ്ടായി.

Exit mobile version