തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി വില്‍ക്കുന്നത് അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കളാണെന്ന് കണ്ടെത്തെല്‍. ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് നാല് ലക്ഷത്തിലധികം രൂപയുടെ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടികൂടിയത്.
വന്‍ പാര്‍ശ്വഫലങ്ങളുള്ള ക്രീമുകള്‍ പിടിച്ചെടുത്തതിനാല്‍ പരിശോധന കര്‍ശനമാക്കാനാണ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഇന്റലിജന്‍സിന്റെ തീരുമാനം. ഡ്രഗ് കണ്‍ട്രോള്‍ ഇന്റലിജന്റ്‌സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 ഇടത്തും സൗന്ദര്യവര്‍ധക വസ്തുക്കള്‍ അനധികൃതമായി വില്‍ക്കുന്നതായി കണ്ടെത്തി.
ഓപ്പറേഷന്‍ സൗന്ദര്യയെന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍പാര്‍ശ്വഫലമുള്ള ഫേസ് ക്രീമുകളുള്‍പ്പടെ പിടിച്ചെടുത്തത്. ഇതില്‍ പലതും യുവതീ,യുവാക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് പറയുന്നു. നിലവില്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ കാരണം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചവയാണ്.
Discussion about this post