ആലപ്പുഴ: തന്നെ ഡിവൈഎഫ്ഐ നേതാവ് മർദ്ദിച്ചുവെന്ന തലത്തിൽ പുറത്ത് വരുന്ന വർത്ത അടിസ്ഥാന രഹിതമാണ് എന്ന് എസ്എഫ്ഐ ഏരിയാ പ്രസിഡൻറ് ചിന്നു. തന്നെ ബൈക്കിടിച്ച് വീഴ്ത്തി മർദിച്ചു എന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ചിന്നു തൻ്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കുമാരപുരം കവറാട്ട് ക്ഷേത്രത്തിനടുത്തുവെച്ചായിരുന്നു ചിന്നുവിന് പരിക്കേൽക്കാൻ ഇടയാക്കിയ സംഭവം. പരിക്കുകളോടെ ചികിത്സതേടിയ പെൺകുട്ടി രാത്രിതന്നെ ആശുപത്രി വിട്ടു. പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ, ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെ പെൺകുട്ടി പാർട്ടിനേതൃത്വത്തിനു പരാതി നൽകിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. പരാതിയില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടിയെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. വ്യക്തമാക്കിയിരുന്നു.
തൃശ്ശൂരില്‍ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍, മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ്, ജാഗ്രത
യുവാവും പെൺകുട്ടിയും അടുത്ത പരിചയക്കാരായിരുന്നു. അടുത്തിടെ തമ്മിൽത്തെറ്റി. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ. നിയോഗിച്ച അന്വേഷണ കമ്മിഷൻ തെളിവെടുപ്പു നടത്തുകയുംചെയ്തു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്.
വാർത്ത കാട്ടുതീ പോലെ പുറത്ത് വന്നതോടെ ചിന്നു തന്നെ രംഗത്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം തനിക്കുണ്ടായ ആക്സിഡന്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ചിന്നു കുറിക്കുന്നു. വാർത്തയുമായി ബന്ധപ്പെട്ട് പ്രസ്ഥാനങ്ങളെ വലിച്ചിഴയ്ക്കുന്നത് ചിലരുടെ വ്യക്തിതാത്പര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണെന്നും ഇത്തരം പ്രചരണങ്ങൾ തന്റെ അറിവോടെയല്ലെന്നും ചിന്നു കൂട്ടിച്ചേർത്തു.