തിരൂർ: മലപ്പുറം തിരൂരിലെ നാലാക്ലാംസുകാരന്റെ നന്മ നാടിന് തന്നെ അഭിമാനമാകുന്നു. ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം നൽകാൻ നാലാം ക്ലാസുകാരൻ കടല വിറ്റ് പണം കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹർബാന്റെയും മകൻ മുഹമ്മദ് ഷിബിലി (9) കടല വിറ്റ് ഉണ്ടാക്കിയത് 8130 രൂപയാണ്.
പരിചയത്തിലുള്ള തൃപ്രങ്ങോട് ബീരാഞ്ചിറയിലെ ഒന്നര വയസ്സുകാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഈ കുട്ടിയുടെ ചികിത്സയ്ക്കായി തന്നാലാകും വിധം ധനസഹായം നൽകാനാണ് കഴിഞ്ഞ മാസം നടന്ന ബിപി അങ്ങാടി നേർച്ചയ്ക്ക് ഷിബിലി കടലക്കച്ചവടം നടത്തിയത്.
ഷിബിലി പിതാവിന്റെ സമ്മതം വാങ്ങിയാണ് കടലയുമായി നേർച്ചപ്പറമ്പിലെത്തിയത്. കടല വിറ്റു കിട്ടിയ പണമെല്ലാം കുടുക്കകളിലാക്കി വച്ചു. പിന്നീട് കഴിഞ്ഞ ദിവസം ഈ കുടുക്കകളുമായി ഷിബിലി പിതാവിനൊപ്പം ഒന്നര വയസ്സുകാരന്റെ വീട്ടിലെത്തി. പണം കുടുക്ക പൊട്ടിച്ച് എടുത്ത് കൈമാറുകയായിരുന്നു. ആലത്തിയൂർ എംഇടി സ്കൂളിലെ 4ാം ക്ലാസ് വിദ്യാർഥിയാണ് ഷിബിലി.
Discussion about this post