തൃശൂര്‍ : റോഡ് നിര്‍മാണത്തിനു എത്തിച്ച കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് ദാരുണസംഭവം. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ ആണ് മരിച്ചത്.
പത്തൊമ്പതുവയസ്സായിരുന്നു. വെളയനാട് റോഡ് നിര്‍മാണത്തിനിടെ ഇന്ന് രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന് മെഷീന് ഓണ്‍ ആക്കിയതാണ് അപകടത്തിന് കാരണം.
മെഷീന് ഓണ്‍ ആക്കുന്നതിന് മുന്‍പായി സാധാരണ സൈറണ്‍ മുഴക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മെഷീന് ഓണാക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാനായില്ല.
മെഷീന് ഓണാക്കിയ യു പി സ്വദേശിയെ അപകടം നടന്നയുടനെ കമ്പനി അധികൃതര്‍ പ്ലാന്റില്‍ നിന്നും മാറ്റിയിരുന്നു. ഇത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ഇവര്‍ പ്ലാന്റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Discussion about this post