തെറ്റ് ചെയ്തിട്ടില്ല, കേസ് കെട്ടിച്ചമച്ചത്; പോക്‌സോ കേസിൽ ജയിലിൽ നിന്നിറങ്ങിയ പ്രതിയായ റിട്ട. എസ്‌ഐ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു

കോഴിക്കോട്: പോക്‌സോ കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന റിട്ട. എസ്‌ഐ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഇരയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് ഇയാൾ ഇരയുടെ വീടിന്റെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2021 ലാണ് എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്ന കേസിൽ എസ്‌ഐക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായ ഇയാൾ ജയിലിലും കഴിഞ്ഞു. തുടർന്ന് ഈയടുത്ത് ജാമ്യത്തിലിറങ്ങി.

അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാൾ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഇത് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു റിട്ട. എസ്‌ഐയുടെ ആരോപണം.

ALSO READ- അടുത്തവീട്ടിലെ ഒന്നര വയസ്സുകാരന് ചികിത്സയ്ക്ക് പണം വേണം; കടല വിറ്റ് പണം കണ്ടെത്തി മലപ്പുറത്തെ നാലാം ക്ലാസുകാരന്റെ നന്മ; അഭിനന്ദിച്ച് നാട്

ചെയ്യാത്ത കുറ്റത്തിന് നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നതിലുള്ള മനപ്രയാസമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version