തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് ഇനിയും യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി എംഎം മണി. ഇന്നലെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി പേര് രംഗത്ത് എത്തിയിരുന്നു.
വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. വെള്ളാപ്പള്ളിക്ക് ഓരോ വിഷയത്തിലും ഓരോ നിലപാടുണ്ടാകുമെന്നാണ് എംഎം മണിയുടെ വാക്കുകള്‍.
ശബരിമലയിലെ യുവതി പ്രവേശത്തില്‍ നിരാശയും വേദനയും ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശന് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമല വിശ്വാസികള്‍ക്കുള്ളതാണ്. ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല. പിന്‍വാതിലിലൂടെ യുവതികളെ പ്രവേശിപ്പിച്ചത് നിരാശജനകമാണ്. എസ്എന്‍ഡിപി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെയും മന്ത്രി പ്രതികരിച്ചു.
Discussion about this post