തിരുവനന്തപുരം: സ്കൂളില്‍ നിന്ന് ആലപ്പുഴ യാത്രയ്ക്കെത്തിയ രണ്ടാം ക്ലാസുകാരിയുടെ യാത്രാ കുറിപ്പിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും. സമൂഹമാധ്യമങ്ങളില്‍ വൈറലായ രണ്ടാം ക്ലാസുകാരിയുടെ കുറിപ്പ് പങ്കുവച്ചാണ് മന്ത്രിയുടെ അഭിനന്ദവും.
രണ്ടാം ക്ലാസുകാരി ഗൗരിയാണ് വിദ്യാഭ്യാസ മന്ത്രിയുടേയും കയ്യടി നേടിയത്. കൊല്ലം ശൂരനാട് നടുവില്‍ എല്‍പിഎസിലെ രണ്ടാം ക്ലാസുകാരി ഗൗരി എന്ന ഭവികാ ലക്ഷ്മിയാണ് ടീച്ചര്‍മാരുടെ നിര്‍ദേശാനുസരണം തന്റെ സ്കൂളില്‍ നിന്നും സംഘടിപ്പിച്ച വിനോദയാത്രയുടെ യാത്രാ വിവരണം നാല് പേജുകളിലായി തയാറാക്കിയത്. വലിയ അക്ഷരതെറ്റുകളില്ലാതെ അടുക്കും ചിട്ടയോടും ക്രമത്തോടും കൂടിയാണ് ഗൗരി ഇത് എഴുതിയിട്ടുള്ളത്.
ഗൗരിയുടെ പിതാവും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവും കൂടിയായ എല്‍ സുഗതന് ഈ കുറിപ്പുകള്‍ തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. സ്കൂളിലെ അധ്യാപകര്‍ക്കും പൊതു വിദ്യാഭ്യാസത്തിന്റെ മികവിനും അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് പോസ്റ്റ് ചെയ്തത്. വൈറലായ ഈ പോസ്റ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം അത് സ്വന്തം പേജില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു.