പൊതുമരാമത്ത് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിച്ച മന്ത്രി മുഹമ്മദ് റിയാസ് പുതിയ മാതൃകയാണ് സൃഷ്ടിച്ചത് . പരമാവധി എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍ കേള്‍ക്കണമെന്ന് ചുമതലയേറ്റെടുത്ത സമയത്ത് നിശ്ചയിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു .
പ്രവൃത്തി നടക്കുന്ന ഇടങ്ങള്‍ നേരില്‍ കാണുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്യുന്നതിലൂടെ ലഭ്യമാകുന്ന അനുഭവം ചുമതല നിര്‍വ്വഹിക്കുന്നതിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടി ചേര്‍ത്തു. ഓരോ മണ്ഡലത്തിലും ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങളില്‍ അതാത് സമയം തന്നെ ഇടപെടുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരുപാട് പ്രശ്നങ്ങള്‍ ഇതിനകം പരിഹരിക്കാനായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂട്ടായ ഇടപെടലിന്റെ വിജയമാണത്. ചില പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും ജനപ്രതിനിധികളും ജനങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങള്‍ പരിഹരിച്ചതിന്റെയും ഇനി പരിഹരിക്കാനുള്ളവയുടേയും വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതാണ് എന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു .
ഈ പ്രവര്‍ത്തനത്തോടൊപ്പം സഹകരിച്ച എംഎല്‍എമാര്‍ അടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും മന്ത്രി നന്ദി രേഖപ്പെടുത്തി . 140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ടെത്താന്‍ കുറേക്കൂടി സമയമെടുക്കുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നതെന്നും എല്ലായിടത്തും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതിന് പിന്നില്‍ മന്ത്രി ഓഫീസ് സ്റ്റാഫ്, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണയും സഹായകരമായി എന്ന് പ്രത്യേകമായി എടുത്തു പറഞ്ഞു
Discussion about this post