തൃശൂര്‍: ഡിവൈഡറില്‍ ഇടിച്ച് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. തൃശ്ശൂരില്‍ ദേശീയ പാത ചെമ്പൂത്രയില്‍ ആണ് കാറപകടം. പള്ളുരുത്തി സ്വദേശി അര്ജുന് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ആറംഘ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ബംഗളൂരില്‍ നിന്നും എറണാകുളം പള്ളുരുത്തിയിലേക്ക് വന്ന കാറാണ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞത്. അപകടത്തില്‍ പള്ളുരുത്തി സ്വദേശി നിസാമിന് (24) ഗുരുതരമായി പരുക്കേറ്റു. സഫര്‍, ജിബിന്‍, ഉണ്ണികൃഷ്ണന് , പ്രദീപ് എന്നിവര്‍ ചികിത്സയിലാണ്.
also read: കളിക്കുന്നതിനിടയില്‍ തല കുടുങ്ങി; വളയം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. എറണാകുളം പള്ളുരുത്തി സ്വദേശിയായ സഫര്‍ എന്നയാള്‍ കമ്പനി മീറ്റിംഗിനായി ബംഗളൂരുവില്‍ പോയപ്പോള്‍ സുഹൃത്തുക്കളായ അര്ജുന് ബാബു, നിസാം, ജിബിന്‍, ഉണ്ണികൃഷ്ണന് , പ്രദീപ് എന്നിവര്‍ കൂടെ പോകുക ആയിരുന്നു.
മരണപ്പെട്ട അര്ജുന് എറണാകുളം മഹീന്ദ്ര ഷോറൂമില്‍ ജോലി ചെയ്യുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ഉള്ള നിസാം എറണാകുളത്ത് തുണിക്കടയില്‍ ജോലി ചെയ്യുകയാണ്.
Discussion about this post