തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. അട്ടക്കുളങ്ങര ശ്രീവള്ളിയില്‍ ദേവിക(24)യുടെ മരണത്തില്‍ ഭര്‍ത്താവ് ഗോപീകൃഷ്ണന്‍ (31) ആണ് പിടിയിലായത്. മൂന്നുമാസം ഗര്‍ഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ദേവിക ഗോപീകൃഷ്ണന്റെ വീട്ടില്‍ നിന്നും കൊടിയ പീഡനം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. ഗോപീകൃഷ്ണന്റെ മര്‍ദ്ദനത്തില്‍ യുവതിയുടെ ഒരു ചെവിയുടെ കേള്‍വി കുറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മരിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ആക്രമണം.
ഗോപീകൃഷ്ണന്‍ ദേവികയെ മുഖത്ത് അടിച്ചെന്നും തുടര്‍ന്ന് ദേവികയുടെ ഒരു ചെവിയുടെ കേള്‍വി 40 ശതമാനം ആയി കുറഞ്ഞതായും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മൂന്ന് മാസം ഗര്‍ഭിണി ആയിരുന്നതിനാല്‍ ദേവികയ്ക്ക് ഇതിനുള്ള മരുന്നുകള്‍ കഴിക്കാനും കഴിഞ്ഞിരുന്നില്ല.
also read: വെജിറ്റേറിയന്‍ ഹോട്ടലിലെത്തി, ചിക്കന്‍ ഫ്രൈഡ് റൈസിന് വേണ്ടി അടിയുണ്ടാക്കി പോലീസുകാര്‍
2021 സെപ്റ്റംബര്‍ 16 നായിരുന്നു ഇരുവരുടെയും വിവാഹം. ദേവികയെ വിവാഹ ശേഷം ഗോപീകൃഷ്ണന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവികയെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇതിന് പിന്നാലെ മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും ഭര്‍തൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് യുവതിയുടെ അച്ഛന്‍ ഷാജി ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് സി.ഐ. രാകേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ കൊടിയ പീഡനം ആണ് മരണത്തിനു കാരണം എന്ന് മനസ്സിലായത്