പാലക്കാട്: ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പഴയലക്കിടിയിലാണ് നടുക്കുന്ന സംഭവം.
വയനാടന്‍ വീട്ടില്‍ ബിഷറുല്‍ ഹാഫിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയ നൈരാശ്യത്തെക്കുറിച്ച് കളിയാക്കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യുവാവ് പോലീസിനോട് തുറന്നുപറഞ്ഞു.
ബിഷറുല്‍ ഹാഫിയുടെ ആക്രമണത്തില്‍ പഴയലക്കിടി വയനാടന്‍ വീട്ടില്‍ സക്കീറ, റിന്‍സീന, അനീറ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂന്നുപേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു ആക്രമണം.
also read: വെജിറ്റേറിയന്‍ ഹോട്ടലിലെത്തി, ചിക്കന്‍ ഫ്രൈഡ് റൈസിന് വേണ്ടി അടിയുണ്ടാക്കി പോലീസുകാര്‍
അറസ്റ്റിലായ ബിഷറുല്‍ ഹാഫി റിന്‍സീനയുടെ സഹോദരനും സക്കീറയുടെയും അനീറയുടെയും ഭര്‍തൃസഹോദരനുമാണ് . റിന്‍സീനയുടെ തലയിലെ പരുക്ക് സാരമുള്ളതാണ്. അനീറയും സക്കീറയും ഗര്‍ഭിണികളുമാണ്.
also read: വെജിറ്റേറിയന്‍ ഹോട്ടലിലെത്തി, ചിക്കന്‍ ഫ്രൈഡ് റൈസിന് വേണ്ടി അടിയുണ്ടാക്കി പോലീസുകാര്‍
ബിഷറുലിന്റെ പ്രണയം പരാജയപ്പെട്ടതിന് പിന്നാലെ മൂവരും കളിയാക്കിയത് യുവാവിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ ദേഷ്യത്തില്‍ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്തുകൊണ്ടുവന്ന് ബിഷറുല്‍ ആക്രമിച്ചെന്നാണ് യുവതികള്‍ പൊലീസിന് നല്കിയ മൊഴി.
ആശുപത്രിയില്‍ ചികിത്സയിലാണ് മൂവരും. റിന്‍സീനയുടെ തലയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. മൂവരും നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post