പോക്‌സോ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ: ജെസ്‌നയുടെ തിരോധാനത്തിൽ വഴിത്തിരിവ്; യുവാവിന്റെ പങ്ക് അന്വേഷിച്ച് സിബിഐ

കോട്ടയം: കേരളത്തെ തന്നെ ആശങ്കയിലാക്കിയ ജെസ്‌ന മരിയ എന്ന പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ ജസ്നയെ സംബന്ധിച്ച് ജയിലിൽ കിടക്കുന്ന പ്രതിയുടെ നിർണായക മൊഴി സിബിഐയ്ക്ക് ലഭിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പോക്സോ കേസ് പ്രതിയാണ് മൊഴി നൽകിയിരിക്കുന്നത്.

ജയിലിൽ ഇയാളുടെ കൂടെ ഉണ്ടായിരുന്ന മോഷണക്കേസ് പ്രതിയ്ക്ക് ജസ്ന തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്നാണ് ഇയാളുടെ മൊഴി. പത്തനംതിട്ട സ്വദേശിയായ പ്രതി ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ വെളിപ്പെടുത്തുന്നു.

അതേസമയം, ഇയാൾ വെളിപ്പെടുത്തിയ യുവാവ് മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.

2018 മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്‌ന മരിയയെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായിരുന്നു കാണാതാവുമ്പോൾ ജെസ്‌ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്‌നയെ പിന്നീട് ആരും കണ്ടിട്ടില്ല.

ALSO READ- പലതവണ അവസരം കിട്ടിയിട്ടും ശിൽപിയുടെ പ്രതിമ ‘മുരളി’ ആയില്ല; നടന്റെ സാദൃശ്യമില്ലാത്ത പ്രതിമയ്ക്ക് ചെലവായത് 5.70 ലക്ഷം; എഴുതി തള്ളി സർക്കാർ

അന്വേഷണത്തെ സംബന്ധിച്ച് പ്രതിഷേധവും പരാതികളും ഉയർന്നതോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല.

അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് സി ബി ഐയ്ക്ക് കൈമാറുകയായിരുന്നു. സി ബി ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

Exit mobile version