‘ കേരളം സ്റ്റാലിന്റെ നാടാവുകയാണ്! കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനം; ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ശ്രീധരന്‍പിള്ള

കേരളത്തില്‍ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി നടത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഹര്‍ത്താല്‍ സമാധാനപരമായി നടത്തും.

തിരുവനന്തപുരം: കേരളത്തിലെ സ്ഥിതിഗതികള്‍ 1959ലേതിന് സമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി നടത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഹര്‍ത്താല്‍ സമാധാനപരമായി നടത്തും.

കേരളത്തില്‍ ജനരോഷം പ്രകടമാണ്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ഭരണകൂടം. ഇതിനെല്ലാം മറുപടിപറയേണ്ടിവരും. കപടതന്ത്രങ്ങളിലൂടെ തരംതാണ രീതിയിലാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. സത്യം ക്രൂരമായി കുഴിച്ചുമൂടപ്പെടുകയാണ്.

ശബരിമലയില്‍ കയറിയ സ്ത്രീയുടെ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ പൂഴ്ത്തിവെക്കപ്പെട്ടു. കേരളം സ്റ്റാലിന്റെ നാടാവുകയാണ്. ഈ പോരാട്ടത്തില്‍ ധര്‍മ്മം ജയിക്കും. കോടിയേരിയുടെ വാക്ക് കേള്‍ക്കേണ്ടവരല്ല ബിജെപിക്കാര്‍.

കോടിയേരി അയാളുടെ തറവാട്ടില്‍ പോയി പറയുകയാണ് വേണ്ടത്. നിരാഹാര സമരം അനുഷ്ടിക്കുന്ന ശിവരാജന്‍ 30 കൊല്ലം ജനപ്രതിനിധിയായ ആളാണ്. അദ്ദേഹത്തെ അപമാനിക്കാനുള്ള കോടിയേരിയുടെ ശ്രമം അനുവദിക്കില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Exit mobile version