മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അധ്യാപകനും വിദ്യാര്‍ത്ഥിക്കും പരിക്ക്, രക്ഷപ്പെട്ടത് തലനാരിഴയക്ക്

ഭോപ്പാല്‍: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടു. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിക്കും സാരമായി പരിക്കേറ്റെന്നാണ് കോളജില്‍ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

ജിയോളജി വിഭാഗത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഫീല്‍ഡ് സ്റ്റഡിയ്ക്കായി വിദ്യാര്‍ത്ഥികളുമായി പോയ ബസ് മറിഞ്ഞതായി കോളജ് അധിക്യതര്‍ക്ക് വിവരം ലഭിച്ചു. മധ്യപ്രദേശിലെ റായ്പുരയിലെ കട്‌നി യിലാണ് അപകടം സംഭവിച്ചത്.

also read: ലോറി ഡ്രൈവറെ വലിച്ചിട്ടടിച്ചത് 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ്; വെറുതെ കയറി അടിച്ചതല്ല, മർദ്ദനം പീഡിപ്പിക്കാൻ ശ്രമം നടത്തിയതിന്! പോക്‌സോ കേസ്

ഏഴ് അധ്യാപകരും 60 വിദ്യാര്‍ഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതില്‍ ഒരു ബസാണ് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട 37 പേരെ കട്‌നിയിലെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നു.

also read: ‘അപ്പനോട് പറയാതെ പോയല്ലോടാ, എന്റെ ശക്തിയായിരുന്നല്ലോടാ പൊന്നുമക്കളേ’ 2 മക്കൾ ചലനമറ്റ് കിടക്കുന്നത് കണ്ട് നെഞ്ചുതല്ലി പിതാവിന്റെ വിങ്ങൽ

ഇവരില്‍ സാരമായി പരിക്കേറ്റ രണ്ട് പേരെ ജബല്‍പുരിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മറ്റ് 35 പേര്‍ക്കും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

Exit mobile version