ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സീമ ജി നായര്‍, നൊമ്പരക്കുറിപ്പ്

തൃശ്ശൂര്‍: വാഹനാപകടത്തില്‍ ശരീരം മുഴുവന്‍ തളര്‍ന്നിട്ടും തളരാത്ത മനസ്സുമായി മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറിയ പ്രണവിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്. പ്രണവ് യാത്രയായതോടെ കൂടെ തണലായി താങ്ങായും നിന്ന ഷഹാന ജീവിതത്തില്‍ തനിച്ചായി.

തൃശ്ശൂര്‍ കണ്ണൂക്കര സ്വദേശിയായ പ്രണവിന്റെ വിയോഗം സോഷ്യല്‍മീഡിയയെ തളര്‍ത്തിയിരിക്കുകയാണ്. 31കാരന്‍ ശരീരം മുഴുവന്‍ തളര്‍ന്ന് കിടപ്പിലായിട്ടും വാഹനാപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നുപോയ നിരവധി പേര്‍ക്കാണ് ധൈര്യം നല്‍കി പ്രചോദനമായത്.

also read: പെണ്ണിന് നിറമില്ല, ആഭരണം കുറവ്, ചെറുക്കനെ കാണാൻ കൊള്ളില്ല കുറ്റങ്ങൾ മാത്രം; വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് ഹണി റോസ്

ഇപ്പോഴിതാ പ്രണവിന്റെ വിയോഗത്തില്‍ വേദന നിറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുയാണ് നടിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ സീമ ജി നായര്‍. ഒരിക്കലെങ്കിലും ഈ പ്രിയപ്പെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പ്രണവിന്റെ മരണവാര്‍ത്ത കേട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും സീമ ജി നായര്‍ പറയുന്നു.

also read: ശരീരത്തിന്റെ 70 ശതമാനവും വെളളയായി, ആ പഴയ കരുത്തുള്ള മംമ്തയെ എനിക്ക് നഷ്ടമായി, തന്നെ ബാധിച്ച രോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ദാസ്

തന്റെ പ്രിയപ്പെട്ട ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത പ്രണവിന്റെ വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് ഇരുവരെയും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് ന്യൂസില്‍ പ്രണവിന്റെ മരണവാര്‍ത്ത കണ്ടത് എന്നും സീമ ജി നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജീവിച്ചു കൊതി തീരത്തെയാണല്ലോ മോനെ നിന്റെ മടക്കം എന്നും ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കുമെന്നും വേദനയോടെ സീമ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് പ്രണവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രണവിന് ആദരാഞ്ജലികള്‍ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു ..

പക്ഷെ ഇപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ പറ്റുന്നില്ല ..രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ന്യൂസില്‍ കണ്ടതു ഇത് ..ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും

Exit mobile version