കൊച്ചി: തൃപ്പുണിത്തുറ വടക്കേ കോട്ടയിലുണ്ടായ വാഹനപകടത്തിൽ യുവതി മരിക്കാനിടയായ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസൻസ് റദ്ദാക്കി. സാധാരണയായി ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയാണ് പതിവ്. അതിൽ നിന്ന് വിപരീതമായാണ് ഇത്തവണ സ്‌കൂട്ടറിൽ അമിത വേഗത്തിലെത്തിയ കാഞ്ഞിരമറ്റം സ്വദേശി കെ.എൻ. വിഷ്ണുവിന്റെ ലൈസൻസ് റദ്ദ് ചെയ്തത്. നടപടി സംസ്ഥാനത്ത് ഇത് അത്യഅപൂർവമാണ്.
അന്വേഷണത്തിൽ വിഷ്ണുവിന്റെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടത്തിന് കാരണമാക്കിയത് എന്ന് വ്യക്തമായിരുന്നു. ഇയാൾ തുടർന്നും വാഹനമോടിച്ചാൽ അത് പൊതുജനങ്ങൾക്കും റോഡിലിറങ്ങുന്നവർക്കും അപകടത്തിന് കാരണത്തിനടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃപ്പുണിത്തുറ ജോയിന്റ് ആർ.ടി.ഒ. വിഷ്ണുവിന്റെ ലൈസൻസ് റദ്ദ് ചെയ്തത്.
നവംബർ 17നായിരുന്നു സംഭവം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉദയം പേരൂർ സ്വദേശിനിയായ കാവ്യ എന്ന വീട്ടമ്മയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. കാവ്യ എറണാകുളത്തേക്ക് വരുന്ന വഴി യു ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ അമിത വേഗത്തിലെത്തിൽ അശ്രദ്ധമായെത്തിയ വിഷ്ണുവിന്റെ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
നിരത്തിൽ വീണ കാവ്യയുടെ ശരീരത്തിൽ പിന്നാലെ എത്തിയ സ്വകാര്യ ബസും ഇടിക്കുകയായിരുന്നു. കാവ്യയെ ഇടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. നിശ്ചിത അകലം പാലിക്കാതെയായിരുന്നു ബസ് വന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.