കോഴിക്കോട്: ഹര്‍ത്താലിന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ക്ക് പിന്തുണയുമായി സിപിഎം. കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കീഴ് ഘടകങ്ങള്‍ക്ക് സിപിഎം നേതൃത്വം നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സിപിഎം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അടിക്കടി ഉണ്ടാക്കുന്ന ഹര്‍ത്താലുകള്‍ കാരണം വന്‍ നഷ്ടങ്ങളാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. ഇതുകൊണ്ടാണ് ഹര്‍ത്താലുകളോട് സഹകരിക്കേണ്ടന്ന തീരുമാനം വ്യാപാരികള്‍ കൈക്കൊണ്ടത്. വിവിധ വ്യാപാര സംഘടനകളും ചെറുകിട വ്യവസായികളും പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്ക് സുരക്ഷ ഒരുക്കാനാണ് സിപിഎം തീരുമാനം. എന്നാല്‍ കടകള്‍ തുറക്കരുതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനം.
പോലീസ് സംരക്ഷണയില്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയാണ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.