തിരുവനന്തപുരം: ഏജന്റിന്റെയും സ്‌പോണ്‍സറിന്റെയും ചതിയില്‍പ്പെട്ട് ഗള്‍ഫില്‍ ദുരിത ജീവിതം നയിച്ച മലയാളികളായ ലത്തീഫാ ബീവിയും സരസ്വതിയും സുരേഷ് ഗോപിയുടെ കരുതലില്‍ നാട്ടിലെത്തി.
ഗള്‍ഫില്‍ ജോലിക്കായെത്തിയ ലത്തീഫാ ബീവിയും സരസ്വതിയും കഴിഞ്ഞ രണ്ട് വര്‍ഷമായി ദുരിതത്തിലായിരുന്നു. കൊണ്ടുപോയ ഏജന്റുമാരും സ്‌പോണ്‍സറും കൈവിട്ട് ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപി വിവരം അറിഞ്ഞ് ഇവരെ സഹായിക്കാനെത്തിയത്.
ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് രണ്ടു പേരെയും എംബസിയില്‍ എത്തിച്ചു. കെട്ടിവക്കാനുള്ള രണ്ടര ലക്ഷത്തോളം രൂപ നല്‍കി. അവര്‍ ഇപ്പോള്‍ നാട്ടിലെത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബിജെപി നേതാവ് എസ് സുരേഷ്.
ലത്തീഫാ ബീവിക്കും സരസ്വതിക്കും ഇത് പുനര്‍ജന്മം ….
ദൈവദൂതനായി സുരേഷ് ഗോപി …
ഗള്‍ഫില്‍ ജോലിക്കായ് എത്തിയ ഈ സഹോദരിമാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദുരിതക്കയത്തിലായിരുന്നു…. കൊണ്ടുപോയ ഏജന്റുമാരും സ്‌പോന്‍സറും കൈവിട്ടു …. ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ സ്‌നേഹസ്പര്‍ശം ലഭിച്ചത് …
അദ്ദേഹം ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് രണ്ടു പേരെയും എംബസിയില്‍ എത്തിച്ചു. കെട്ടിവക്കാനുള്ള രണ്ടര ലക്ഷത്തോളം രൂപ നല്‍കി…
അതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മസ്‌ക്കറ്റില്‍ നിന്ന് കയറ്റി അയച്ച സഹോദരിമാര്‍ രാവിലെ 4 മണിക്ക് തിരുവനന്തപുരത്തെത്തിയപ്പോള്‍, ഉറ്റവരേയും ഉടയവരേയും കണാന്‍ കഴിഞ്ഞ ആനന്താശ്രുക്കളുമായ്….
എയര്‍ പോര്‍ട്ടില്‍ എന്നോടൊപ്പം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും, സഹപ്രവര്‍ത്തകരും എത്തി…. സുരേഷ് ഗോപിയുടെ ആതുര സേവനത്തിന്റെ ഉദാത്തമായ മറ്റൊരു മാതൃകയാണിത്.
Congratulations #SureshGopi Ex.MP