തൃശ്ശൂർ: വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് കിടപ്പിലായ പ്രണവ് അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് തളർന്നുപോയവർക്ക് എന്നും ധൈര്യം നൽകി പ്രചോദനമായി നിന്ന പ്രണവ് 31-ാം വയസിലാണ് ലോകത്തോട് വിടപറഞ്ഞത്. തൃശൂർ കണ്ണിക്കര സ്വദേശിയാണ്. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും പ്രണവ് മരണപ്പെട്ടിരുന്നു.
സമൂഹമാദ്ധ്യമങ്ങളിലും പ്രണവ് നിറസാന്നിധ്യമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഷഹാനയും പ്രണവും തമ്മിലുള്ള വിവാഹം ഏറെ വിവാദത്തിലേയ്ക്ക് വഴിവെച്ചിരുന്നു. 2020 മാർച്ചിലായിരുന്നു വിപ്ലവകരമായ വിവാഹം നടന്നത്. ഒട്ടേറെ എതിർപ്പുകൾ മറികടന്നായിരുന്നു ഷഹാന പ്രണവിനെ വിവാഹം ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴു, ആറ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
എട്ടുവർഷം മുൻപാണ് പ്രണവിന് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുന്നത്. നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ശരീരം പൂർണമായും തളർന്ന് ജീവിതം വീൽചെയറിലാവുകയായിരുന്നു. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെ അനുഭവങ്ങളും മറ്റും പങ്കുവച്ച് മറ്റുള്ളവർക്ക് ആശ്വാസമായി തീർന്നിരുന്നു പ്രണവ്. അടുത്തിടെ ഷഹാനയുടെ മുഖം നെഞ്ചിൽ പച്ചക്കുത്തിയതും ഫേസ്ബുക്കിൽ പങ്കുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.