തൃശ്ശൂര്‍: ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 33 കൊല്ലം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഉഴത്ത് കടവ് സ്വദേശി സതീശനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി എന്‍ വിനോദ് ശിക്ഷിച്ചത്.
2021 ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ് പ്രായമുള്ള കുട്ടിയെയാണ് വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയെ വീടിന് സമീപത്തെ കുറ്റികാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അതേസമയം, കണ്ണൂരില്‍ എട്ടാംക്ലാസുകാരി റിയ പ്രവീണ്‍ ജീവനൊടുക്കിയ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പില്‍ പേരുള്ള റിയയുടെ ക്ലാസ് ടീച്ചര്‍ ഷോജ, കായിക അധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിയ ഡെസ്‌കിലും ചുമരിലും മഷി ആക്കിയതില്‍ പിഴയായി ഇരുപത്തി അയ്യായിരം രൂപ നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post