പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
ഒക്ടോബര്‍ 15 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് ഇതു സംബന്ധിച്ചുളള നിര്‍ദേശമുള്ളത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും ക്രമസമാധാന പാലനം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകളെ തടയുന്നത് കോടതി അലക്ഷ്യമാകും.
Discussion about this post