വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയി; മുങ്ങി നടന്ന ഡ്രൈവർ നിസാമുദീൻ അറസ്റ്റിൽ, ലൈസൻസ് റദ്ദാക്കും

മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം പറമ്പിൽ പീടിക സ്വദേശിയായ നിസാമുദീൻ ആണ് പിടിയിലായത്. ഇയാൾ ഓടിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി എട്ടാം തിയതിയാണ് വള്ളുവമ്പ്രം അത്താണിക്കൽ എംഐസി പടിക്കൽ വച്ച് ക്ലാസ് കഴിഞ്ഞ് ബസ്സ് കാത്തു നിന്ന മഞ്ചേരി സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയെ ഇന്നോവ കാർ ഇടിച്ചു തെറിപ്പിച്ചത്.

മൗനം പ്രണയം പറഞ്ഞു: പ്രണയ സാഫല്യത്തിന് കാത്ത് മഹിമയും സായൂജും

അപകടശേഷം വാഹനം നിർത്താതെ ഓടിച്ച് പോയി. തലയ്ക്കും, കാലിനും ഗുരുതര പരിക്കുപറ്റിയ വിദ്യാർഥിനിയെ നാട്ടുകാരും വിദ്യാർഥികളും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നിസ്സാമുദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. നൂറോളം സിസിടിവികളും ഇന്നോവ കാറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒഡിഷ റജിസ്‌ട്രേഷൻ ഇന്നോവ കാറാണ് കുട്ടിയെ ഇടിച്ചതെന്ന് കണ്ടെത്തിയത്.

വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ശേഷം നിസാമുദീൻ അത്താണിക്കൽ നിന്നും മലപ്പുറം ഭാഗത്തേക്ക് വന്ന് കോട്ടയ്ക്കൽ വഴി രക്ഷപെട്ടു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി . ഇതോടൊപ്പം പ്രതിയുടെ ലൈസൻസ് റദ്ദു ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version