കോട്ടയം: മൗനം പ്രണയം പറഞ്ഞു, ജീവിതത്തില്‍ ഒന്നിക്കാന്‍ കാത്തിരുന്ന് മഹിമയും സായൂജും. ഇരുവരുടെയും കുടുംബങ്ങള്‍ സമ്മതം മൂളിയതോടെ മൂകരായ വൈക്കം സ്വദേശി മഹിമയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സായൂജും വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ്.
നീര്‍പ്പാറ അസീസി ബധിര വിദ്യാലയത്തിലാണ് മഹിമ പ്ലസ് ടു വരെ പഠിച്ചത്. പിന്നീട് തിരുവനന്തപുരം ഗവ. പോളിടെക്നിക് കോളജില്‍ പഠനം പൂര്‍ത്തിയാക്കി കോട്ടയത്ത് കംപ്യൂട്ടര്‍ കോഴ്സിനു ചേര്‍ന്നു. അഞ്ചാം ക്ലാസ് മുതല്‍ മഹിമ ടേബിള്‍ ടെന്നിസില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ പങ്കെടുത്തിരുന്നു.
2019 ജനുവരിയില്‍ ചെന്നൈയില്‍ നടന്ന ദേശീയ ബധിര കായികമേളയില്‍ പങ്കെടുക്കാന്‍ മഹിമ എത്തിയപ്പോഴാണ് ഇരുവരും ആദ്യം കാണുന്നത്. അവിടെ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു സായൂജ്. ഇരുവരും സംസാരിച്ചു. സായൂജാണ് ആദ്യം ഇഷ്ടം പറഞ്ഞത്. മഹിമയ്ക്ക് ആദ്യം സമ്മതമായിരുന്നില്ല. പിന്നീട് മഹിമയുടെ മനസ്സിലും പ്രണയം മൊട്ടിട്ടു.
Read Also:കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പോലീസ് തിരിച്ചയച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
ചെന്നൈയില്‍ വച്ചു കണ്ടതിനു ശേഷം സായൂജും മഹിമയും പരസ്പരം കാണുന്നത് കോട്ടയത്ത് വച്ചാണ്. ഇരുവരും നേരില്‍ കണ്ടത് മൂന്നു തവണ മാത്രം. ആദ്യം ഇരു കുടുംബങ്ങളും ഇവരുടെ ബന്ധത്തെ എതിര്‍ത്തു. ഇരുവരും പിന്മാറുന്നില്ലെന്ന് കണ്ടതോടെ മാതാപിതാക്കള്‍ സമ്മതിച്ചു. പരസ്പരം മനസ്സിലാക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. നാവില്ലാത്ത ലോകത്ത് പരസ്പരം തുണയായി ജീവിക്കാന്‍ ഇവര്‍ക്കു കഴിയുമെന്ന് ഇരു കുടുംബങ്ങളും മനസ്സിലാക്കി. അങ്ങനെ കഴിഞ്ഞ ഒക്ടോബര്‍ 23 ന് വിവാഹ നിശ്ചയം കഴിഞ്ഞു. ജൂണ്‍ 25 നാണ് ഇരുവരുടെയും വിവാഹം.
”ഗെയിംസ് വേദിയില്‍ വച്ച് കണ്ടപ്പോള്‍ത്തന്നെ മഹിമയോട് ഇഷ്ടം തോന്നി. ഞാന്‍ പോയി അവളോട് സംസാരിച്ചു. അപ്പോള്‍ എനിക്ക് എന്തോ പ്രത്യേകത ഫീല്‍ ചെയ്തു. ഞാന്‍ ഇന്‍സ്റ്റഗ്രാം ഐഡി വാങ്ങി. വീട്ടിലെത്തിയ ശേഷം ചാറ്റ് ചെയ്തു. മൂന്നു മാസം കഴിഞ്ഞ് വാട്സാപ് നമ്പര്‍ വാങ്ങി. കുറച്ചു നാള് കഴിഞ്ഞ് വിഡിയോ കോള്‍ ചെയ്യാന്‍ തുടങ്ങി. വീഡിയോ കോളിലൂടെ ഒരുപാട് സംസാരിച്ചു. പിന്നീട് കോട്ടയത്ത് മാളില്‍ വച്ച് ഞങ്ങള്‍ നേരിട്ടു കണ്ട് ഒത്തിരി നേരം സംസാരിച്ചു. ഒരു ഓഗസ്റ്റ് 20 നാണ് ഞാനെന്റെ പ്രണയം അവളോടു തുറന്നു പറഞ്ഞത്. ആ തുറന്നു പറച്ചില് വിവാഹത്തിലെത്തി നില്ക്കുന്നു’, പറയാതെ പറഞ്ഞ പ്രണയത്തിനോ കുറിച്ച് സായൂജ് പറയുന്നു.
Discussion about this post