തൃശൂർ: കമ്പി കയറ്റിക്കൊണ്ടുപോവുകയായിരുന്ന ലോറിയുടെ പുറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണമരണം. ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ചതോടെ ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറിയാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്.
പട്ടിക്കാട് ദേശീയപാതയിൽ തൃശൂർ ചെമ്പൂത്രയിലാണ് അപകടമുണ്ടായത്. പാലക്കാട് പുതുക്കോട് മണപ്പാടം ശ്രേധേഷ് (21) ആണ് മരിച്ചത്.
also read- 65 ലക്ഷം ആവശ്യപ്പെട്ട് രണ്ടുപേരെ തട്ടിക്കൊണ്ടുപോയി; മലപ്പുറത്ത് അഞ്ച് യുവാക്കൾ അറസ്റ്റിൽ
ലോറി പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തിക്കയറിയെന്നു പോലീസ് അറിയിച്ചു.
Discussion about this post