8 വർഷത്തെ കാത്തിരിപ്പ്, കണ്മണി എത്തിയിട്ട് 4 ദിവസം; കണ്ട് കൊതി തീരും മുൻപേ വിടപറച്ചിൽ! വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റേത് ആത്മഹത്യയല്ല, മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിൻ്റെ ആരോപണം. ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമാണ് 46കാരനായ കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സുമനസുകള്‍ സഹായിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തതോടെ പത്താംക്ലാസില്‍ ഉന്നതവിജയം നേടിയ ഗോപികയ്ക്ക് അടച്ചുറപ്പുള്ളൊരു വീട് യാഥാര്‍ത്ഥ്യമായി

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആൾക്കൂട്ട മർദനത്തിനിരയായ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷമുണ്ടായ കുഞ്ഞിന്റെ മുഖം കണ്ട് സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നു സഹോദരൻ രാഘവൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തണം.

ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്മോർട്ടം നടത്തിയതെന്നും സഹോദരൻ ആരോപിച്ചു. വിശ്വനാഥന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. അതേസമയം, കഴുത്തു മുറുകിയതാണു മരണ കാരണമെന്നാണു മെഡിക്കൽ കോളജ് പോലീസിന്റെ നിഗമനം.

വിശദമായ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ ഇന്നു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷനും മെഡിക്കൽ കോളജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

Exit mobile version