തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കല്ലെറിനെ തുടര്‍ന്ന് എറണാകുളത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം പറയ്ക്കോട് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. വിഴിഞ്ഞത്തും പ്രാവച്ചമ്പലത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
എറണാകുളത്ത് സര്‍വീസ് നിര്‍ത്തിയത് ബസുകളുടെയും യാത്രക്കാരുടെയും സുരക്ഷ നോക്കിയാണ് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി പറഞ്ഞു. കൊട്ടാരക്കരയിലും കുണ്ടറയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം തിരൂരില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടി.
പലയിടത്തും വ്യാപകസംഘര്‍ഷമാണ് ഇന്ന് ഉണ്ടായത്. കൊടുങ്ങല്ലൂരില്‍ തുടങ്ങി പലയിടങ്ങളിലും മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകള്‍ അടപ്പിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സിപിഎം പ്രവര്‍ത്തകും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി.
Discussion about this post