തൃശൂര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയോട് അഭ്യര്‍ഥനയുമായി നടന്‍ ഹരീഷ് പേരടി. തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകമേളയിലെ അമിതമായ തിരക്കിന്റെ വിഡിയോ പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ അപേക്ഷ. സര്‍ക്കാരിനോട് പലതവണ പറഞ്ഞു മടുത്ത കാര്യമാണെന്നും ഹരീഷ് കുറിപ്പില്‍ പറയുന്നു.
ലുലുവില്‍ ജനത്തിന് ടിക്കറ്റെടുത്ത് നാടകം കാണാന്‍ ഒരു തിയറ്റര്‍ ഒരുക്കിക്കൂടെ എന്നാണ് ഹരീഷിന്റെ അഭ്യര്‍ഥന.
‘പ്രിയപ്പെട്ട എം.എ യുസഫലി സാര്‍..തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടക മേളയില്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ നില്‍ക്കുന്നവരാണ് ഈ ജനക്കൂട്ടം. താങ്കളുടെ ലുലുവില്‍ ഒരു തിയറ്റര്‍ നാടകത്തിനായി തുറന്നിട്ടാല്‍ കുടുംബസമേതം ജനങ്ങള്‍ ടിക്കറ്റെടുത്ത് നാടകം കാണാന്‍ വരും…സര്‍ക്കാര്‍ സംവിധാനങ്ങളടൊക്കെ പറഞ്ഞു മടത്തു…
ഇനിയും നാണം കെടാന്‍ വയ്യാ..അതുകൊണ്ട് പറയുകയാണ്..സിനിമക്ക് വേദി കൊടുക്കുന്നതുപോലെ പൂര്‍ണ്ണമായും കച്ചവടത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളോടെയും നാടകത്തിനും വേദിയൊരുക്കു…ഇത് ലാഭത്തോടൊപ്പം നല്ല കലക്കുള്ള വേദിയൊരുക്കലുമാവും…പരിഗണിക്കുക..’ ഹരീഷ് കുറിച്ചു.