കണ്ണൂര്‍: പയ്യന്നൂരില്‍ ഭിന്നശേഷിക്കാരിയെ തെയ്യം കാണാന്‍ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട കമ്മിറ്റി രംഗത്ത്. പരാതി ഉന്നയിച്ച സുനിതയുടെ വീട്ടിലെത്തി കമ്മിറ്റി അംഗങ്ങള്‍ ഖേദം അറിയിച്ചു. ക്ഷേത്രത്തിലെ ആചാരക്കാരന് സംഭവിച്ച വീഴ്ചയാണെന്ന് അംഗങ്ങള്‍ സുനിതയോട് പറഞ്ഞു.
സുനിതയുടെ വീല്‍ചെയര്‍ ആചാരക്കാരന്‍ വാഹനമായി കണ്ടാണ് അനുമതി നിഷേധിച്ചത്. ആചാരക്കാരന് സംഭവിച്ച വീഴ്ചയായി കമ്മറ്റി കാണുന്നുവെന്നും അവര്‍ വ്യക്തമാക്കി.
എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയാണ് പരാതിയുമായെത്തിയത്. പയ്യന്നൂര്‍ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരന്‍ തന്നോട് വിവേചനം കാണിച്ചുവെന്നായിരുന്നു സുനിതയുടെ പരാതി.
വെളളിയാഴ്ച്ചയായിരുന്നു സംഭവം. വീല്‍ചെയറിലായതിനാല്‍ തെയ്യം കാണുന്നതില്‍ നിന്നും സുനിതയെ വിലക്കുകയായിരുന്നു. തനിക്ക് നേരിട്ട ഈ വിവേചനം ഒട്ടും അംഗീകരിക്കാനാകുന്നില്ല എന്നും ദുര്‍ബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയാണോയെന്നും സുനിത പ്രതികരിച്ചിരുന്നു.
എല്ലുകള്‍ പൊടിയുന്ന എസ്എംഎ രോഗം ബാധിച്ച് ശരീരം തളര്‍ന്ന വ്യക്തിയാണ് സുനിത. പിജി വരെ പഠിച്ചു. നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി. ഇന്ന് രാജ്യാന്തര സംഘടകളുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുകയാണ് സുനിത.