കൊച്ചി: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരുന്ന പറമ്പില്‍ ജെസിബിയെ തടഞ്ഞുനിര്‍ത്തി മൂര്‍ഖന്‍ പാമ്പ്. ജെസിബി ഉപയോഗിച്ച് പറമ്പില്‍ പണി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പറമ്പിന്റെ മുകള്‍ ഭാഗത്തു നിന്നുമാണ് പാമ്പ് ഇറങ്ങി വന്നത്. ജെസിബിയുടെ മുന്പില് വന്ന പാമ്പ് ഏകദേശം രണ്ട് മണിക്കൂറോളം പത്തിവിടര്‍ത്തി നിന്നു.
വിവരം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. പല രീതിയില്‍ പാമ്പിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പ് ജെസിബിക്കു മുന്നില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ സമീപത്തേക്ക് എത്തുന്നവര്‍ക്കുനേരെ പാമ്പ് ചീറ്റുകയും ചെയ്തു. ഇതോടെ പാമ്പുപിടിത്ത വിദഗ്ദ്ധന് സി കെ വര്‍ഗീസിനെ വിവരം അറിയിച്ചു.
വനപാലകര്‍ക്കൊപ്പം സ്ഥലത്തെത്തിയ സി കെ വര്‍ഗീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനപാലകര്‍ ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു.
Discussion about this post