ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. വാര്‍ത്താ സമ്മേളനത്തിലാണ് എംപിമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയ്ക്ക് പ്രധാന മന്ത്രിയുടെ സമയം തേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന് എംപി ആരോപിച്ചു. യുവതികളെ പ്രവേശിപ്പിക്കാനായി ഒരാഴ്ച്ച പോലീസ് ട്രൈനിംഗ് നല്‍കുകയായിരുന്നു. വിഭാഗീയത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സമയം നല്കി. വര്‍ഗീയത വളര്‍ത്താനുള്ള ബിജെപിയുടെ ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും എംപിമാര്‍ ആരോപിച്ചു
Discussion about this post