മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, 14കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും 22,000 രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ആനമങ്ങാട് ടൗണിന് സമീപം പ്രതി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ പെണ്‍കുട്ടി യുവാവിനെ തള്ളിയിട്ടതോടെ പ്രതിയുടെ കൈയില്‍ നിന്ന് കത്തി തെറിച്ചുപോയി.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ എതിരെ വന്ന വാഹനമിടിച്ച് പ്രതി വീഴുകയാണ് ചെയ്തത്. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയെ പ്രതി നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.