പാറ്റ്ന: ബിഹാറിലെ നളന്ദ ജില്ലയില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചതിനു പിന്നാലെ വ്യാപക സംഘര്‍ഷം. ആര്‍ജെഡി നേതാവ് ഇന്ദല് പാസ്വാന് ചൊവ്വാഴ്ച രാത്രിയിലാണ് വെടിയേറ്റ് മരിച്ചത്. ഇതിനു പിന്നാലെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പതിനാലുകാരനെയും മറ്റൊരാളെയും ആര്‍ജെഡി പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് പാസ്വാന് ബൈക്കില്‍ വീട്ടിലേക്കു പോകുന്പോഴാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. വെടിവയ്പ് നടത്തിയത് ആരാണെന്നോ എന്തിനാണെന്നോ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് പാസ്വാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധവും അക്രമവുമായി രംഗത്തെത്തുകയായിരുന്നു പാസ്വാനെ വകവരുത്തിയവരെന്ന് ആരോപിച്ച് ചിലരുടെ വീട് ആര്‍ജെഡി പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
Discussion about this post