കൊച്ചി: വീണ്ടും കേരളത്തില്‍ പഴകിയ ഇറച്ചിവേട്ട. എറണാകുളം പറവൂര്‍ ചിറ്റാറുകരയിലെ ഇറച്ചിക്കടയില്‍ നിന്നാണ് 350 കിലോ പഴകിയ ഇറച്ചി പിടികൂടിയത്.
നൗഫല്‍ എന്ന ആളുടെ ഉടമസ്ഥതയിലുളള ഹലാല്‍ ചിക്കന്‍ എന്ന കടയില്‍ നിന്നാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പഴകിയ മാംസം പിടികൂടിയത്. ഇറച്ചിക്കടയില്‍ നടത്തിയ പരിശോധനയിലാണ് 350 കിലോ ഇറച്ചിയും പഴയതാണെന്ന് കണ്ടെത്തിയത്.
നേരത്തെ ഇവിടെ നിന്നും വാങ്ങിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി ഉപഭോക്താവായ സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്. കട പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചു.