കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആദ്യത്തെ ട്രാൻസ് മാൻ പ്രഗ്‌നൻസിയിൽ സിയ-സഹദ് ദമ്പതികൾക്ക് കുഞ്ഞുപിറന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എന്ന കുറിപ്പോടെയാണ് ട്രാൻസ് ആക്ടിവിസ്റ്റുകൾ സന്തോഷ വിവരം പങ്കുവെച്ചത്. കുഞ്ഞ് വാവ വന്നു കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട് ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല.കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും. ആദം ഹാരി ഫേസ്ബുക്കിൽ കുറിച്ചു.
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴുള്ള വിഡിയോ കഴിഞ്ഞ ദിവസം സിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ജന്മം കൊണ്ടോ ശരീരം കൊണ്ടോ തനിക്ക് അമ്മയാകാൻ കഴിയില്ല. തനിക്കു വേണ്ടി പങ്കാളി ഗർഭം ധരിച്ചിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് സിയ ചരിത്ര തീരുമാനം ലോകത്തോട് വിളിച്ചുപറഞ്ഞത്. സിയയ്ക്കു വേണ്ടി പങ്കാളി സഹദാണ് ഗർഭം ധരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്തിരുന്നു എങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല.
ഇതോടെയാണ് ഗർഭം ധരിക്കാമെന്ന തീരുമാനത്തിലേയ്ക്ക് ഇരുവരും എത്തിയത്. മലപ്പുറം സ്വദേശിയാണ് സിയ. സഹദ് ആകട്ടെ തിരുവനന്തപുരം സ്വദേശിയും. ജന്മം അടിസ്ഥാനമാക്കി ലിംഗം നിർവചിച്ച ഒരു പോയകാലം ഉണ്ട്. അക്കാലത്തെ തങ്ങളുടെ പേരുകൾ പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സിയസഹദ് ദമ്പതികൾ പറഞ്ഞു. പരിഹാസങ്ങളും അവഗണനകളും ഒരുപാട് നേരിടേണ്ടി വന്നിട്ടുള്ളതായും ഇരുവരും പറയുന്നു.