കാമുകന് ഫോണ്‍ വാങ്ങാന്‍ കാശ് വേണം; വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണമാലയും കമ്മലും കവര്‍ന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനി, സംഭവം കൊച്ചിയില്‍

ജലജ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെണ്‍കുട്ടി എത്തിയത്. തുടര്‍ന്ന് ജലജയുടെ തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിച്ച ശേഷം മാലയും കമ്മലും കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

arrested

എറണാകുളം: കാമുകന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണമാലയും കമ്മലും കവര്‍ന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനി. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടില്‍ ജലജയെ (59) ആണ് വിദ്യാര്‍ത്ഥിനി മോഷണശ്രമത്തിനിടെ ആക്രമിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജലജ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പെണ്‍കുട്ടി എത്തിയത്. തുടര്‍ന്ന് ജലജയുടെ തലയ്ക്ക് പിന്നില്‍ ചുറ്റികകൊണ്ട് അടിച്ച ശേഷം മാലയും കമ്മലും കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

ജലജ നാട്ടുകാരോട് വിവരം പറയുകയും ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസെത്തി വിദ്യാര്‍ത്ഥിനിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version