വള്ളിക്കുന്നം: ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി പിടിയില്‍. വൈക്കം റ്റിവി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പോലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.
ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതാണ് ഇയാളുടെ രീതി.
പ്രതിക്കെതിരെ വേറെയും പരാതികളുണ്ടെന്നാണ് പോലീസ് പറയുന്നു. മാത്രമല്ല, സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്. നവംബര്‍ മാസത്തില്‍ കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
Discussion about this post