കോഴിക്കോട് കുറ്റ്യാടിയിലെ ബോംബ് സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതാണോയെന്ന് വിശദമായി പരിശോധിക്കും. ഇന്നലെ പുലര്‍ച്ചെയാണ് കാക്കുനിയിലെ വീട്ടുവളപ്പിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേത്.
ബോംബ് കൈകാര്യം ചെയ്യുമ്പോഴുണ്ടായ സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. സ്ഫോടനം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ ബോബും സ്ഥലത്ത് കണ്ടെത്തി.
സ്ഫോടനം നടന്ന സ്ഥലത്തിനടുത്ത് കുഴിച്ചിട്ട നിലയില്‍ കൈപ്പത്തിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇത് സ്ഫോടനത്തില്‍ പരുക്കേറ്റവരുടേതായിരിക്കാമെന്നാണ് നിഗമനം. ഫൊറന്‍സിക് വിദഗ്ധരെത്തി ഇവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പയ്യോളി ബോംബ് സ്ക്വാഡിലെ ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തി
Discussion about this post