ഇടുക്കി: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി ബസ്സിന്റെ പിന്‍ചക്രം കയറി മരിച്ചു. ഇടുക്കിയിലാണ് സംഭവം. മറയൂര്‍ സ്വദേശി മദന്‍ലാല്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
ഉദുമലപേട്ടയില്‍ താമസിക്കുന്ന മദന്‍ലാല്‍ കോയമ്പത്തൂരില്‍ നിന്ന് പളനിയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ബസ് വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു.
also read: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അര്‍ജന്റീനയുടെ സര്‍പ്രൈസ് സമ്മാനം
തുടര്‍ന്ന് ബസ്സില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥി ബസ്സിന്റെ പിന്‍ചക്രത്തിനടിയില്‍ പെടുകയുമായിരുന്നു. പിന്‍ചക്രം മദന്‍ലാലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു.
അതിനിടെ ബസ് ജീവനക്കാരും യാത്രക്കാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മദന്‍ലാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പൊള്ളാച്ചിയിലെ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മദന്‍ലാല്‍.
Discussion about this post