പള്ളുരുത്തി: മാവിൽ കയറുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് ആൾ കുഴഞ്ഞുവീണു. സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്ന് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. അരൂക്കുറ്റി വട്ടച്ചിറ വീട്ടിൽ ബാബുവാണ് മരിച്ചത്. 66 വയസായിരുന്നു. മാങ്ങ പറിക്കാനായി മാവിൽ കയറിയ ബാബുവിന് പൊടുന്നനെ നെഞ്ചുവേദന അനുഭവപ്പെട്ടു.
അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു, യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
പിന്നാലെ താഴേയ്ക്ക് വീണു. അരയിൽ കെട്ടിയ കയറിൽ തൂങ്ങിക്കിടക്കുകയും ചെയ്തു. ഇത് കണ്ട് താഴെ നിന്നവർ ഉടനെ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു. മട്ടാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി, വല ഉപയോഗിച്ച് ബാബുവിനെ താഴെയിറക്കുകയായിരുന്നു.
എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്നു. ഇദ്ദേഹം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. റസിയയാണ് ഭാര്യ. മക്കൾ: റിംഷാദ്, രസ്‌ന. മരുമക്കൾ: ഷാബിയ, അനീഷ്.