ആലപ്പുഴ: മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പെണ്‍കുട്ടി കുളിക്കുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാളെ പിടികൂടി.
ആലപ്പുഴയിലാണ് സംഭവം. ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് അനില്‍നിവാസില്‍ അനിലിനെയാണ് (അജി 34) അറസ്റ്റ് ചെയ്തത്.
also read: 16കാരനെ പീഡിപ്പിച്ചു; ട്രാൻസ്‌ജെൻഡർക്ക് 7 വർഷം കഠിന തടവും പിഴയും, കേരളത്തിൽ ഇത് ആദ്യം
തൃക്കുന്നപ്പുഴ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പതിനൊന്നുവയസ്സുള്ള പെണ്‍കുട്ടി കുളിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ഫോണില്‍ വീഡിയോ എടുക്കുകയായിരുന്നു.
ഇത് കണ്ട് കുട്ടി ബഹളം വെച്ചു. ഓടിയെത്തിയ നാട്ടുകാര്‍ മൊബൈല്‍ ഫോണ്‍ സഹിതം ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Discussion about this post