തിരുവനന്തപുരം: 16കാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിറയിൻകീഴ് ആനത്തലവട്ടം എൽപിഎസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ, 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
ബാലവിവാഹത്തിൽ കൂട്ടനടപടി; വിവാഹം മുടങ്ങിയതിൽ മനംനൊന്ത് 17കാരി ജീവനൊടുക്കി!
കേരളത്തിൽ ആദ്യമാണ് ഇത്തരമൊരു കേസിൽ ട്രാൻസ്ജെൻഡറെ വിധിച്ചിരിക്കുന്നത്. 2016 ഫെബ്രുവരി 23നാണ് കുട്ടിയെ ഇരയാക്കിയത്. ചിറയിൻ കീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയായിരുന്നു. തുടർന്ന് തമ്പാനൂർ പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല.
വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും പോകാൻ തയാറായില്ല. ഫോണിലൂടെ നിരന്തരം മെസേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും കണ്ട് സംശയം തോന്നിയ അമ്മ പരിശോധിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവ സമയം പ്രതി ട്രാൻസ്മെൻ ആയിരുന്നു. വിചാരണ വേളയിൽ പ്രതി വനിതാ ട്രാൻസ് വുമണായി മാറി.
Discussion about this post