തിരുവനന്തപുരം: ഭർത്താവ് മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന പെരുമാതുറ വെളിവിളാകം വീട്ടിൽ 70കാരൻ അബ്ദുൽ ഖരീം ആണ് ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് മരിച്ചത്. ശേഷം, രാവിലെ പെരുമാതുറ വലിയ പള്ളിയിൽ ഖബറടക്കാനുള്ള തയ്യാറെടുപ്പു നടത്തുമ്പോൾ നടത്തി വരികയായിരുന്നു. ഇതിനിടെ രാവിലെ 5.30ഓടെ ഭാര്യ നസീമ (62)യ്ക്ക് ശാരീരികാസ്വാഥ്യം അനുഭവപ്പെട്ടു.
കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ഉടനടി എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. രാവിലെ 9.30 മണിയോടെ ഇരുവരെയും പെരുമാതുറ വലിയ പള്ളിയിൽ അടുത്തടുത്തായി തയാറാക്കിയ ഖബറുകളിൽ അടക്കം ചെയ്തു. മക്കൾ: നബീൽ, നാജിദ. മരുമക്കൾ: നദ അമീൻ, ഫിറോസ് ഖാൻ.
Discussion about this post